NationalNewsRECENT POSTS
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വിധവയായ യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ജീവനൊടുക്കി
ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിധവയായ യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചാത്തര്‍പുരിലാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് സ്വയം വെടിവച്ച് മരിച്ചത്. പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും ഫലം കാണാതെ വന്നതിനെത്തുടര്‍ന്നു ശനിയാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറി വീണ്ടും അഭ്യര്‍ഥന നടത്തുകയായിരുന്നു.
എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെ ഇയാള്‍ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News