NationalNewsRECENT POSTSTop Stories

തേച്ചിട്ടു പോയ കാമുകിയുടെ വിവാഹത്തിനെത്തി യുവാവ് കൊടുത്തത് എട്ടിന്റെ പണി

പ്രണയബന്ധങ്ങളും വേര്‍പിരിയലുകളുമൊന്നും ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമല്ല. പരസ്പരം യോജിച്ച് പോകാന്‍ കഴിയില്ലെന്ന് കണ്ടാല്‍ പിരിയുകയെന്നതാണ് ഏറ്റവും നല്ല മാര്‍ഗവും. പരസ്പര സമ്മതത്തോടെയുള്ള പിരിയല്‍ ആരോഗ്യകരമാണെങ്കിലും ഒരാളുടെ ഇഷ്ടക്കേടിന്റെ പേരില്‍ തകരുന്ന പ്രണയബന്ധങ്ങളാണ് പലപ്പോഴും കൊലപാതകത്തിലേക്കും പകപോക്കലിലും കലാശിക്കുന്നത്. മറ്റൊരാളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയാതെ പ്രതികാരം ചെയ്യുന്ന കാമുകീകാമുകന്മാരുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ചിരിക്കുന്ന യുവാവാണ് അനിക്. ‘ദി യൂത്ത്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. അനിക സാമിയ എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അനികിനെ ബ്രേക്കപ്പ് ചെയ്യാമെന്ന് സാമിയ തീരുമാനിച്ചു. അനിക് പ്രണയബന്ധത്തെ ഗൗരവമായി കാണുന്നില്ലെന്ന് കണ്ടെത്തിയാണ് സാമിയ ബന്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. എട്ടു മാസങ്ങള്‍ നീണ്ട പ്രണയം നിര്‍ത്തരുതെന്ന് അനിക് ഒരുപാട് തവണ പറഞ്ഞുവെങ്കിലും സാമിയ വഴങ്ങിയില്ല. താന്‍ ചതിക്കപ്പെട്ടുവെന്ന് അനികിനു തോന്നി. കുറച്ചു നാളുകള്‍ക്ക് ശേഷം കാനഡയില്‍ ജോലിയുള്ള പണക്കാരനായ ഒരാളുമായി സാമിയയുടെ വിവാഹം ഉറപ്പിച്ചു. പണക്കാരനായ ആളെ വിവാഹം കഴിക്കാനുള്ള അടവായിരുന്നു ബ്രേക്കപ്പെന്ന് സംശയം തോന്നിയ അനിക് സാമിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.

സാമിയയുടെ വിവാഹത്തിനെത്തിയ അനിക് ഭക്ഷണം കഴിക്കുകയും സാമിയയും ഭര്‍ത്താവുമായി സെല്‍ഫിയെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് താനുമായി ബ്രേക്കപ്പായ സാമിയ പ്രണയത്തിലായിരുന്ന സമയത്ത് താനുമായി നടത്തിയിരുന്ന വാട്‌സപ്പ് ചാറ്റുകള്‍ വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ എല്ലാവരെയും കാണിക്കുകയായിരിന്നു. ചാറ്റ് പ്രിന്റ് ചെയ്ത കോപ്പിയാണ് എല്ലാവര്‍ക്കും വിതരണം ചെയ്തത്. ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ വിതരണം ചെയ്തതിനു ശേഷം അനിക് സ്ഥലം വിടുകയും ചെയ്തു. അനിക് ഇത്രയൊക്കെ ചെയ്‌തെങ്കിലും വിവാഹത്തിന് പ്രശ്‌നമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker