NationalNewsRECENT POSTSTop Stories
ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകി നിരസിച്ചു; 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി
ജയ്പൂര്‍: ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകി നിരസിച്ചതില്‍ മനംനൊന്ത് കാമുകന്‍ ജീവനൊടുക്കി. 18കാരന്‍ ആണ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയില്‍ വെച്ച് തമ്മില്‍ വഴക്കിടുകയായിരുന്നു.
വളരെ പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് കാമുകന്‍ പറഞ്ഞപ്പോള്‍ തനിക്ക് പഠിക്കണമെന്ന് യുവതി തറപ്പിച്ചു പറയുകയായിരുന്നു. വിവാഹം അതു കഴിഞ്ഞാകാമെന്ന് യുവതി പറയുകയും ചെയ്തു. ഈ നിലപാടാണ് കാമുകനെ ചൊടിപ്പിച്ചത്.
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പെണ്‍കുട്ടി ബാത്ത് റൂമില്‍ പോയ സമയത്ത് യുവാവ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News