രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയെ പരിചയപ്പെടാം; പ്രായം വെറും 21 വയസ്!
ജയ്പൂര്‍: രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന വിശേഷണം ഇനി 21 കാരനായ മായങ്ക് പ്രതാപ് സിങിന് സ്വന്തം. രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ് മായാങ്ക്. ഈ വര്‍ഷമാണ് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍ബി കോഴ്സ് പൂര്‍ത്തിയായത്. 21-ാം വയസ്സില്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതോടെയാണ് മായങ്ക് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായത്. ആദ്യ ശ്രമത്തില്‍ തന്നെയാണ് മായാങ്ക് ആര്‍ജെഎസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയത്.
ഒരു ദിവസം 12,13 മണിക്കൂര്‍ പഠിച്ചിരുന്നതായും പരീക്ഷയില്‍ വിജയിക്കുമെന്നും തനിക്ക് ഉറപ്പായിരുന്നെന്ന് മായാങ്ക് വ്യക്തമാക്കി. 2019ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ആര്‍ജെഎസ് പരീക്ഷയെഴുതാനുള്ള പ്രായം 21 ആക്കി കുറച്ചത്. നേരത്തെ അത് 23 ആയിരുന്നു. ഒരു ജഡ്ജി എന്ന നിലയില് ഏറ്റവും പ്രധാനം സത്യസന്ധതയാണെന്നുന്നും അത് ഒരിക്കലും ബാഹ്യസ്വാധിനത്തിനോ രാഷ്ട്രീയ ശക്തികള്‍ക്കോ മസില്‍ പവര്‍ ഉള്ളവര്‍ക്കോ വശപ്പെടുത്താനാകില്ലെന്ന് മായാങ്ക് വ്യക്തമാക്കി.