വാല്‍പ്പാറ: അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ സ്ത്രീയുടെ മൂക്ക് യുവതി കടിച്ചെടുത്തു. വാല്‍പ്പാറ സ്റ്റാന്മൂര് എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപത്താണ് സംഭവം നടന്നത്. അയല്‍ക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ വഴക്ക് കൂടുന്നത് പതിവായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയും പതിവുപോലെ ഇരു വീട്ടുകാരും തമ്മില്‍ വഴക്ക് കൂടിയിരുന്നു. തര്‍ക്കത്തിനിടെ തങ്കമ്മാളിന്റെ മകള്‍ ലക്ഷ്മി, രേവതിയുടെ മൂക്ക് കടിച്ചെടുത്തു. പരിക്കേറ്റ രേവതിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ വാല്‍പ്പാറ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News