കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും, യുവാവും പിടിയിൽ

കൊച്ചി: കളമശ്ശേരി- ഇടപ്പള്ളി ടോൾ ഭാഗത്ത് എംഡിഎംഎയുമായി യുവതീയുവാക്കളെ പിടികൂടി. ആലപ്പുഴ, മാവേലിക്കര, ചെട്ടിക്കുളങ്ങര, പടശ്ശേരി വീട്ടിൽ, സുധീഷ് എസ് (27), ഇടുക്കി, കട്ടപ്പന, പീടികപ്പുരയിടത്തിൽ, ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കൊച്ചി സിറ്റി ഡാൻസാഫും, കളമശ്ശേരി പൊലീസും, ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ വൻകിട വില്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ അപ്പാർട്ട്‌മെന്റുകളിൽ വാടയ്ക്ക് താമസിച്ച് വില്പന നടത്തുന്ന പ്രധാന കണ്ണിയിൽപെട്ടവരാണ്.

ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിന് അടിപിടി കേസ് നിലവിലുണ്ട്. കളമശ്ശേരി ഇൻസ്‌പെക്ടർ, സന്തോഷ് .പി.ആർ, ന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ ബാബു.പി, സുധീർ. പി.വി.,എഎസ്ഐ സുരേഷ് കുമാർ.കെ.കെ., എസ്.സി,പി.ഒമാരായ .സുമേഷ് കുമാർ, ഷിബിൻ, ശ്യാമ. എൻ.ടി, അജു സജ്‌ന. എന്നിവരും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News