24.7 C
Kottayam
Sunday, May 19, 2024

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ

Must read

ആലപ്പുഴ:കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ.എടത്വ സ്വദേശി ജയിംസ്കുട്ടി ( 49) ആണ് മരിച്ചതെന്ന് സംശയം. ജയിംസ് കുട്ടിയുടേതാണ് കാർ.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ.

ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week