InternationalKeralaNews
കോട്ടയം സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
കോട്ടയം: യുഎസിലെ കലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്.
1992ൽ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. ഇപ്പോൾ കുടുംബസമേതം അവിടെയാണ്. 2019ൽ ആണ് ഏറ്റവുമൊടുവിൽ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങൾ: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News