24 C
Kottayam
Sunday, June 7, 2026

പിറന്നാള്‍ ആഘോഷത്തിനിടെ വാക്കുതര്‍ക്കം; ചേര്‍ത്തലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Must read

ചേര്‍ത്തല: പട്ടണക്കാട് പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട് നികര്‍ത്തില്‍ വിക്രമന്റെയും പ്രമീളയുടെയും
ഏകമകന്‍ വിശ്വാസ് (വിച്ചു 26) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പാറയില്‍ ഭാഗത്ത് പിറന്നാള്‍ ആഘോഷ ചടങ്ങിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. പട്ടണക്കാട് പാറയിലുള്ള സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു വിശ്വാസ്. വയറ്റില്‍ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ പരുക്കാണ് മരണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വിശ്വാസ് ട്രാവലര്‍ ഡ്രൈവറാണ്. സംഭവത്തില്‍ കോതകുളങ്ങര കാണാപറമ്പ് വീട്ടില്‍ വിഷ്ണുവിനെ (കടിയന്‍ വിഷ്ണു) പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ വിഷ്ണു. സംഭവം നടന്ന സ്ഥലത്ത് പട്ടണക്കാട് പോലീസ് പരിശോധന നടത്തി കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week