NationalNewsRECENT POSTS
ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവ് പിടിയില്‍
മുംബൈ: മുബൈയില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. ഒരുകാലത്ത് ദാവൂദിന്റെ ഒളിത്താവളമായിരുന്ന ദക്ഷിണ മുംബൈയിലെ ഡോഗ്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡിസംബര്‍ 26നായിരുന്നു ദാവൂദിന്റെ പിറന്നാള്‍.
ഫേസ്ബുക്ക് ഫോഴോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ദാവൂദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടതെന്നാണ് ഇയാളുടെ വിശദീകരണം. തന്റെ പരിചയക്കാരനായ ദാവൂദിന്റെ ജന്മദിനമാണ് ആഘോഷിച്ചത്, ദാവൂദ് ഇബ്രാഹിമിന്റേത് അല്ലെന്നും ഇയാള്‍ വാദിച്ചിരുന്നു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News