കൊച്ചി: മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പം കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം ഉണ്ടാവാമെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ മകന്‍ ഇലരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികള്‍ പറയുന്നത്. ബന്ധുക്കളെ വീട്ടില്‍ കയറ്റാന്‍ മകന്‍ അനുവദിച്ചിരുന്നില്ല. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News