കോട്ടയത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി

കോട്ടയം: അയര്‍ക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശിയായ സോണിയാണ് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കിയത്.

ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷം ഇയാള്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. വൈകാതെ പ്രതി പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News