കൂടരഞ്ഞിയില്‍ കിണറ്റില്‍വീണ പുലിയെ കൂട്ടിലാക്കി പുറത്തെത്തിച്ചു; ഉള്‍ക്കാട്ടില്‍ തുറന്നുവിടും

കൂടരഞ്ഞിയില്‍ കിണറ്റില്‍വീണ പുലിയെ കൂട്ടിലാക്കി പുറത്തെത്തിച്ചു; ഉള്‍ക്കാട്ടില്‍ തുറന്നുവിടും

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കിണറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.

പുലിയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനയ്ക്കുശേഷം പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടും. പുലിയെ പിടിക്കാനായി കിണറ്റിനുള്ളില്‍ ശനിയാഴ്ചയാണ് കൂട് സ്ഥാപിച്ചിരുന്നത്.

ചൊവ്വാഴ്ചയായിരുന്നു കൂടരഞ്ഞി പെരുമ്പൂള കുര്യന്റെ കൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ പുലി വീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News