24.9 C
Kottayam
Friday, June 5, 2026

കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരിച്ചു; വിശദീകരണവുമായി ഡോക്ടർമാർ, കേസെടുത്ത് പോലീസ്

Must read

നാഗ്പൂർ: കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അജയ് പർതേകി (28) എന്ന യുവാവാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവ് ഏതെങ്കിലും മയക്ക് മരുന്നുകൾ കഴിച്ചതിന്റെ തെളിവുകളില്ലെന്ന് പോലീസ് വ്യക്തമാക്കി.

നാഗ്പൂർ സാവോനറിലെ ഒരു ലോഡ്ജിൽ വെച്ചാണ് യുവാവിൻ്റെ മരണം സംഭവിച്ചത്. ഡ്രൈവറും വെൽഡിങ് ടെക്നീഷ്യനുമായി ജോലി ചെയ്യുന്ന അജയ് നഴ്സായ 23വയസുകാരിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇവരുടെ ബന്ധം ഇരു വീട്ടുകാർക്കും അറിയാമയിരുന്നു.

- Advertisement -

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് യുവതിക്കൊപ്പം യുവാവ് ലോഡ്ജിൽ മുറിയെടുത്തത്. അരമണിക്കൂറിനിടെ യുവാവിന് ബോധം നഷ്ടമായി. യുവാവ് അവശനിലയിലായതോടെ യുവതി ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചു. ജീവനക്കാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

- Advertisement -

ലൈംഗികബന്ധത്തിനിടെയാണ് യുവാവ് കുഴഞ്ഞു വീണതെന്ന് യുവതി വ്യക്തമാക്കിയതായി സാവോനർ പോലീസ് ഇൻസ്പെക്ടർ സതീഷ് പാട്ടീൽ പറഞ്ഞു. “യുവാവ് മരുന്നുകൾ കഴിച്ചതിൻ്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ല. മയക്കുമരുന്നുകളും കൈവശമുണ്ടായിരുന്നില്ല. തൻ്റെ സാന്നിധ്യത്തിൽ യുവാവ് ഒന്നും കഴിച്ചിരുന്നില്ലെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയൂ” – എന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയാഘാതമാണ് യുവാവിൻ്റെ മരണകാരണമെന്ന് ഡോക്ടർമാർ പ്രതികരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് സാവോനർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ മരണം സംഭവിച്ചത്. സെക്‌സിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് അപൂർവമാണെന്നും എന്നാൽ ഇത്തരം സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ ആനന്ദ് സഞ്ചേതി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week