ദുബായ് :യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ദുബായ്–അൽ ഐൻ റോഡ്, അൽഐൻ എന്നിവിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി. പലയിടത്തും ശക്തമായ കാറ്റു വീശുകയും മിന്നലുണ്ടാവുകയും ചെയ്തു.
أمطار طريق #أبوظبي #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/eINySWq0Me
— المركز الوطني للأرصاد (@ncmuae) July 5, 2022
യുഎഇയുടെ കിഴക്കൻ തീരത്ത് നടത്തിയ ക്ലൗഡ് സീഡിങ്ങിന്റെ ഭാഗമായാണ് ശക്തമായ മഴയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിരീക്ഷകർ പറഞ്ഞു. ശക്തമായ മഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ കേന്ദ്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
أمطار توام #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/mBr1wCpHj0
— المركز الوطني للأرصاد (@ncmuae) July 5, 2022
അൽഐൻ റോഡിലൂടെ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയും മറ്റും കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ വരുന്ന സ്പീഡ് ലിമിറ്റ് ശ്രദ്ധിച്ച് അതു പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
أمطار طريق #دبي #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #راشد_القايدي #عواصف_الشمال pic.twitter.com/2RkZtOmnvX
— المركز الوطني للأرصاد (@ncmuae) July 5, 2022
യുഎഇയുടെ കിഴക്കൻ മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്നും വാദികളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ അഞ്ചു മുതൽ എട്ടു വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.