മൂന്ന് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ജോലിക്ക് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആറ്റിങ്ങല്‍: മൂന്ന് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ജോലിക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ കോണത്ത് വീട്ടില്‍ പരേതനായ സ്വാമിനാഥന്റെയും ഇന്ദിരയുടെയും മകന്‍ മണികണ്ഠ (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചുപാലത്തിന് സമീപം ആണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസം മുമ്പ് വീട്ടില്‍നിന്ന് ജോലിക്ക് പോയ മണികണ്ഠന്‍ തിരികെ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

മണികണ്ഠന്റെ ഇരുചക്ര വാഹനം സുഹൃത്തിന്റെ വീടിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ മണികണ്ഠന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. മണികണ്ഠന്‍ അവിവാഹിതനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News