കുറവന്‍കോണം കൊലപാതകം; യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: കുറവന്‍കോണത്ത് യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. ഹോട്ടലിലെ വാഷ് ബേസിനകത്തെ പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. തെളിവെടുപ്പിനിടെ രാജേന്ദ്രനെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അതേസമയം വിനീതയെ കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തിയിരുന്നു. മുട്ടടയിലെ ആലത്തറ കുളത്തില്‍ നിന്നാണ് പ്രതി ഉപയോഗിച്ച ഷര്‍ട്ട് കണ്ടെത്തിയത്. എന്നാല്‍ ഷര്‍ട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനാന്‍ അന്വേഷണ അന്ന് സംഘത്തിന് കഴിഞ്ഞിരുന്നില്ല

വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്. ഷര്‍ട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സും പോലീസ് എത്തിച്ച മുങ്ങല്‍ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷര്‍ട്ടില്‍ രക്തകറയുണ്ടായിരുന്നു.

കൊടും ക്രിമിനലായ രാജേന്ദ്രന്‍ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നല്‍കുന്നത്. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളില്‍ ടീ ഷര്‍ട്ട് ധരിച്ച രാജേന്ദ്രന്‍ ഒരു സ്‌കൂട്ടറിന് പിന്നില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന് തൊണ്ടി മുതല്‍ ഇടക്കെവിടെയോ ഇയാള്‍ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതല്‍ ഉപേക്ഷിച്ച കാര്യം രാജേന്ദ്രന്‍ സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News