ലോഡ്ജിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിര്‍വശത്തുള്ള സ്വകാര്യ ലോഡ്ജിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ബാലുശ്ശേരി സ്വദേശി ജിജോ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം വീണ മീഞ്ചന്ത സ്വദേശി സുരേഷിനെ(40) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 9.50-ഓടെ ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് അപകടം. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാള്‍ രാത്രിയോടെ റൂമിലെത്തി. രണ്ടുപേര്‍ താഴെവീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്.

ഉടന്‍തന്നെ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഓഫീസര്‍മാരെത്തി ഇവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News