News
അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ എലി കടിച്ച യുവാവ് മരിച്ചു
മുംബൈ: ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയിലിരിക്കെ 24കാരന്‍ എലി കടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ ഘാട്‌കോപറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ കണ്ണിന് സമീപത്താണ് എലി കടിച്ചത്.
അതേസമയം, എലി കടിച്ചതും മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍രോഗം ബാധിച്ച യുവാവിനെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മുംബൈ മേയര്‍ കിഷോരി പെഡ്‌നെകര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News