ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തില്‍ ഉണ്ടാകും. കഴിഞ്ഞ മാസം 14 നാണ് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ഡോ.രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ഡോക്ടറെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, ഡോ.രാഹുല്‍ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News