KeralaNews

കാറില്‍ ചാരി നിന്നതിന് യുവാവിന് മര്‍ദനം, പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ചു; ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കാറില്‍ ചാരി നിന്നതിന് യുവാവിനെ മര്‍ദിച്ചവരെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍. കോട്ടയം ഏന്തയാര്‍ സ്വദേശി ജീമോന്‍ (40) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഡോണ്‍ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളി മണിമല റോഡില്‍ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.

കളമശ്ശേരി സ്വദേശി ഷാരൂഖ് ഇവരുടെ കാറില്‍ ചാരിനിന്നു എന്നാരോപിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു എന്നാണ് പരാതി. സംഭവം കണ്ട നാട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്ഐ എംഎ ഫൈസലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ, ഇവര്‍ പോലീസിന് എതിരെ തിരിഞ്ഞു.

എസ്ഐയെ കയ്യേറ്റം ചെയ്യുകയും യൂണിഫോമിലെ നെയിം ബോര്‍ഡ് പൊട്ടിക്കുയും ചെയ്തു. ഇതോടെ,ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ മര്‍ദിച്ചതിനും പോലീസിനെ കയ്യേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button