കാമുകിയെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. പോരുവഴി ഇടയ്ക്കാട് രവീന്ദ്രഭവനത്തില്‍ അതുല്‍രാജിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇടയ്ക്കാട് കൊച്ചുതണ്ടില്‍ തെക്കതില്‍ വൈശാഖ് (24) ആണ് പോലീസ് പിടിയിലായത്. വൈശാഖിന്റെ മുന്‍കാമുകി അതുല്‍ രാജിന്റെ ഇപ്പോഴത്തെ കാമുകിയാണ്.

വെള്ളിയാഴ്ച അതുലിനോട് മാര്‍ക്കറ്റ് ജംങ്ഷനിലേക്ക് വരാന്‍ പറഞ്ഞ വൈശാഖ് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ അതുലിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയില്‍ നിന്ന് ആയുധവും കണ്ടെത്തി.

ഇയാള്‍ നിരവധി കേസിലെ പ്രതിയാണെന്നും കഞ്ചാവിന് അടിമയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശൂരനാട് സി ഐ എ ഫിറോസ്, എസ് ഐ ശ്രീജിത്ത പി, എ എസ് ഐ മാരായ മധുസൂദനന്‍, റഷീദ്, ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News