കൊച്ചിയില്‍ കഞ്ചാവുമായി പോലീസ് പിടിയിലായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കൊച്ചി: കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കെ.പി രഞ്ജിത്ത് (26) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം. നാല് കിലോയോളം കഞ്ചാവുമായാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗാലറിയിലൂടെ ഓടി. പോലീസ് പിന്നാലെ എത്തിയപ്പോള്‍ താഴെയുള്ള തകരഷീറ്റിട്ട കടയുടെ മുകളിലേക്കു ചാടി. ഇവിടെ നിന്ന് താഴെയിറങ്ങിയ രഞ്ജിത്തിനെ പോലീസ് വളഞ്ഞതോടെ സമീപത്തെ പോസ്റ്റിലേക്ക് വലിഞ്ഞുകയറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News