ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് പിടിയിലായത്. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നി സമൂഹമാധ്യമങ്ങളിലൂടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും വിവിധ കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു.

പ്രതി നാട്ടില്‍ വരുന്നുണ്ടെന്ന് തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ലാലിനെ കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News