മുംബൈ: മഹാരാഷ്ട്രയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 53കാരനെ യുവതിഅടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം. ഭര്‍ത്താവിനൊപ്പം താനെയിലായിരുന്ന യുവതി കഴിഞ്ഞമാസമാണ് പ്രസവത്തിനായി നാട്ടിലെത്തിയത്.
അമ്മയുടെ കൂടെ താമസിച്ച സുഹൃത്താണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം തടഞ്ഞ യുവതി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍, പ്രകോപിതനായ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവതി ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News