കോട്ടയത്ത് ന​വ​വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: കോട്ടയത്ത് ന​വ​വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യുവതി ആത്മഹത്യ ചെയ്തത്.കോട്ടയം മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ മേ​ഘ സെ​ബാ​സ്റ്റ്യ​ന്‍ ആണ് മരിച്ചത്. വിവാഹിതയായത് ഒരു മാസം മുമ്പാണ് ​മര​ണം പു​ഞ്ച​വ​യ​ലി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News