KeralaNews

മലപ്പുറത്ത് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം എടക്കരയില്‍ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എടക്കര മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു.

ബാംഗ്ലൂരില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ഗുളികകള്‍ എടുത്തു കഴിക്കുകയായിരിക്കുന്നു . ഉടൻ തന്നെ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി വഴിക്കടവ് പോലീസ് വീട്ടില്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനo.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker