24 C
Kottayam
Thursday, June 4, 2026

‘രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍’; സഹപാഠിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം നല്‍കി കോടതി

Must read

പീഡനക്കേസില്‍ ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കി ഗുവാഹത്തി ഹൈക്കോടതി. സഹപാഠിയെ പീഡിപ്പിച്ച കേസിലാണ് ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ഥിക്ക് കോടതി ജാമ്യം അനുവദിച്ചത്.

പീഡനം നേരിട്ട പെണ്‍കുട്ടിയെയും പ്രതിയെയും ‘നാടിന്റെ ഭാവി വാഗ്ദാനങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ആരോപണ വിധേയനായ ബി.ടെക് വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ കേട്ടുകൊണ്ടാണ് ജസ്റ്റിസ് അജിത് ബോര്‍താകുര്‍ വിധി പറഞ്ഞത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഐ.ഐ.ടി വിദ്യാര്‍ഥി എന്ന നിലയ്ക്ക്  രാജ്യത്തിന്റെ ഭാവി വാഗ്ദാനമായി കണ്ടാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

അന്വേഷണം പൂര്‍ത്തിയായ ഈ ഘട്ടത്തില്‍, ആരോപണ വിധേയനായ വ്യക്തിയെയും പീഡനം അതിജീവിച്ച പെണ്‍കുട്ടിയെയും നാടിന്റെ ഭാവി വാഗ്ദാനങ്ങളായാണ് കാണുന്നത്. ഐ.ഐ.ടി ഗുവാഹത്തിയില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ ഇനിയും പ്രതിയെ തടവില്‍ വെക്കേണ്ട ആവശ്യമില്ല,” കോടതി വിധിന്യായത്തില്‍ പറഞ്ഞു.

- Advertisement -

ആഗസ്റ്റ് 13ന് പ്രസ്താവിച്ച വിധിയില്‍, പെണ്‍കുട്ടിയും കുറ്റാരോപിതനും 19-20 വയസിനിടയില്‍ പ്രായമുള്ളവരാണെന്നും വ്യതസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നുമുള്ള കാര്യം കോടതി പ്രത്യേകം നിരീക്ഷിച്ചു.

- Advertisement -

ജാമ്യത്തിലിറങ്ങിയാലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പ്രതി ശ്രമിക്കുന്നതിന് കോടതി യാതൊരു സാധ്യതയും കാണുന്നില്ലെന്നും വിധിയില്‍ പറയുന്നു.

30,000 രൂപയുടേയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റെയും ബലത്തിലാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനം നേരിട്ട പെണ്‍കുട്ടിയെ പിറ്റേദിവസം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏപ്രില്‍ 3നാണ് പ്രതി അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week