35.2 C
Kottayam
Wednesday, April 24, 2024

ചെന്നെെയിൽ നടൻ ഓടിച്ച കാറിടിച്ച് യുവ സംവിധായകൻ മരിച്ചു; നടൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ടുകൾ

Must read

ചെന്നൈ:തമിഴ് നടനും യുവ സംവിധായകനുമായ ശരൺ രാജ്(29) വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ.കെ. നഗറിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലാണ് ശരൺ രാജിന്റെ മരണപ്പെട്ടത്. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു ശരൺ.

തമിഴ് നടനായ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശരൺ താമസസ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ നടൻ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, അപകടസമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്റെ വട ചെന്നൈയിൽ ശരൺ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ സഹനടനായ പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week