24.6 C
Kottayam
Friday, June 5, 2026

അയാളുടെ കൈ എന്റെ ഇടുപ്പില്‍, സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നു : കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ അതിക്രമം

Must read

കൊച്ചി:നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ ന​ഗ്നതാ പ്രദർശനം. തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ചൊവ്വാഴ്ചയാണ് യുവതിക്ക് ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. അങ്കമാലിയിൽ നിന്നും ബേസിൽ കയറിയ ഇയാൾ മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നടിയുടേയും മറ്റൊരു യുവതയിയുടെയും ഇടയിലാണ് ഇരുന്നത്. ബസ് എടുത്തതോടെ ഇയാൾ ദേഹത്ത് ഉരസാനും ന​ഗ്നത പ്രദർശിപ്പിക്കാനും തുടങ്ങിയെന്ന് യുവതി പറയുന്നു.

സംഭവത്തിന്റെ വീഡിയോ പകർത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയും ചെയ്തു. കടന്നുകളയാൻ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിന ഏൽപിക്കുകയായിരുന്നു. ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പൊലീസുകാരും തന്നോട് വളരെ നന്നായി പെരുമാറിയെന്നും പരാതി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് യുവനടിയുടെ വാക്കുകൾ:

‘‘ഇന്നലെ തൃശൂരുനിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി ബസിൽ കയറി. തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ബസിൽ ഇരുന്ന് ഉറങ്ങിപ്പോയി. ബസ് അങ്കമാലിയിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് എന്റെ അടുത്തിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. ഞങ്ങൾ രണ്ടു സ്ത്രീകൾ ഇരിക്കുന്നതിന്റെ നടുക്കാണ് അയാൾ ഇരുന്നത്. ഞാൻ ജനലിന് അടുത്താണ് ഇരുന്നത്. ആള് എന്റെ അടുത്തിരുന്നിട്ട് എവിടേക്കാണ് പോകുന്നത്, ബ്ലോക്ക് ഉണ്ടാകുമോ എന്നൊക്കെ ചോദിച്ചു, കളമശ്ശേരിക്കാണെന്നും പറഞ്ഞു. അയാൾ മാന്യമായി വസ്ത്രം ധരിച്ചിരുന്നു. അയാൾ ചോദിച്ചതിനെല്ലാം ഞാൻ മറുപടി പറഞ്ഞു.  

- Advertisement -

രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരയുന്നതായി എനിക്ക് തോന്നി. ഞാൻ നോക്കിയപ്പോൾ ശരിയാണ്, അയാളുടെ കൈ എന്റെ മേല്‍ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. ഞാൻ ബസിന്റെ വിൻഡോ ഉയർത്തി അവിടേക്ക് നോക്കി അയാളിൽനിന്ന് അകലം പാലിച്ച് മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അയാൾ സിപ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടെന്ന് എന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു.  

- Advertisement -

അയാൾ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാൻ പോയി. ഞാൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോൾ എയർപോർട്ടിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാൾ വീണ്ടും ഓടി.  

കണ്ടക്ടറും ബസ് ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു, അപ്പോഴേക്കും പൊലീസ് വന്നു.  ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. എന്നെ സഹായിച്ച നിയമവിദ്യാർഥി ഒരിക്കൽ നല്ലൊരു വക്കീൽ ആയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്.  പരാതി കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  ഇനി അവൻ ആ സിപ് തുറക്കുമ്പോൾ എന്റെ മുഖം ഓർക്കണം. ആ സിപ് തുറക്കാൻ അവൻ പേടിക്കണം’’.-യുവതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week