24.8 C
Kottayam
Thursday, June 4, 2026

യുവ നടന്‍ വാടക അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ; കൊലപാതകമെന്ന് കുടുംബം

Must read

മുംബൈയിലെ അന്ധേരിയിലെ വീട്ടില്‍ യുവനടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന്‍ അക്ഷത് ഉത്കര്‍ഷിനെയാണ് ഞായറാഴ്ച രാത്രി മുംബൈയിലെ അന്ധേരി പ്രദേശത്തെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം ജോലിയില്ലാത്തതിനാല്‍ വിഷാദത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നും അംബോളി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ ഈ വാദം തള്ളി നടന്റെ മരണം കൊലപാതകമെന്ന് അവകാശപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതേതുര്‍ന്ന് മുംബൈ പൊലീസില്‍ കേസ് ഫയല്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അക്ഷത്തിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി.

സംഭവം നടന്നപ്പോള്‍ ആര്‍ടിഒയിലെ അന്ധേരിക്ക് സമീപമുള്ള പ്രദേശത്ത് അക്ഷത് തന്റെ ഒരു പെണ്‍സുഹൃത്തിനൊപ്പം താമസിക്കാറുണ്ടെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. റൂംമേറ്റിന്റെ പ്രസ്താവന പ്രകാരം, ഞായറാഴ്ച വൈകുന്നേരം അക്ഷത് പതിവുപോലെ പെരുമാറുകയായിരുന്നു, അവര്‍ പതിവുപോലെ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ഉറങ്ങുന്നതിനുമുമ്പ് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

രാത്രി 11.30 ഓടെ വാഷ്റൂം ഉപയോഗിക്കാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അക്ഷത്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഉടന്‍ തന്നെ അവള്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും അംബോലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായതൊന്നും കാണിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 നും 11:30 നും ഇടയിലാണ് സംഭവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

ലോക്ക്ഡൗണ്‍ കാരണം ജോലിയില്ലാത്തതിനാലും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നതിനാലും അക്ഷത് വിഷാദാവസ്ഥയിലാണെന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week