25.5 C
Kottayam
Friday, June 5, 2026

‘നിങ്ങൾ പ്രണയിച്ചോളു, സെക്‌സും ചെയ്തോളു, പക്ഷെ വിവാഹത്തിന് മുമ്പ് രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണം’: അനുശ്രീ

Must read

കൊച്ചി:വളരെ ചെറുപ്പം മുതൽ മിനിസ്ക്രീൻ പ്രേക്ഷകർ കാണുന്ന മുഖമാണ് നടി അനുശ്രീയുടേത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയാണ് അനുശ്രീ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. പരമ്പരയിൽ ആൺകുട്ടിയുടെ വേഷത്തിൽ അഭിനയിച്ച അനുശ്രീ പിന്നീടങ്ങോട്ട് നായികയായും അല്ലാതെയും ഏകദേശം അമ്പതോളം സീരിയലുകളിലാണ് അഭിനയിച്ചത്.

2005 മുതൽ മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി അനുശ്രീയുണ്ട്. പതിനഞ്ചാം വയസിലാണ് അനുശ്രീ ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. ഏഴുരാത്രികൾ എന്ന പരമ്പരയിലൂടെ ആയിരുന്നു ഇത്. അനുശ്രീ എന്നാണ് ശരിക്കും പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്ത് നടി അറിയപ്പെടുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്.

വിവാഹത്തോടെയാണ് നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. സീരിയലിൽ സജീവമല്ലെങ്കിലും നിരന്തരം ഓരോ വാർത്തകളിലൂടെയും പ്രേക്ഷകർ അനുശ്രീയുടെ പേര് ചർച്ച ചെയ്തിട്ടുള്ളതാണ്. സംഭവബഹുലമായ വിവാഹവും കുഞ്ഞിന്റെ ജനനവും ഭർത്താവായുള്ള പിണക്കങ്ങളും ഒക്കെയാണ് അനുശ്രീയെ വാർത്തകളിൽ നിറച്ചത്.

- Advertisement -

- Advertisement -

പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അനുശ്രീയുടെ വിവാഹ കഴിഞ്ഞു എന്ന പുറത്തുവന്നത്. സീരിയൽ രംഗത്ത് തന്നെ ക്യാമറമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വളരെ രഹസ്യമായി നടന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതമില്ലാത്തതിനാൽ വീടുവിട്ടിറങ്ങി പോയി അനുശ്രീ വിഷ്ണുവിനെ വിവാഹം കഴിക്കുകയായിരുന്നു.

അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ അനുശ്രീ ഗർഭിണി ആയിരുന്നു. അടുത്തിടെ ഇവർക്ക് ഒരു മകനും ജനിച്ചു. എന്നാൽ ഇപ്പോൾ അനുശ്രീയും വിഷ്ണുവും അകന്നു കഴിയുകയാണ്.

- Advertisement -

തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. വിഷ്‌ണു ഇല്ലാതെയായിരുന്നു അനുശ്രീ ചടങ്ങുകൾ നടത്തിയത്.

തന്റെ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രണയിക്കുന്നവർക്ക് അനുശ്രീ നൽകിയ ഉപദേശമാണ് ശ്രദ്ധനേടുന്നത്. ആരോടും പ്രണയിക്കരുതെന്നോ പ്രണയിക്കുമ്പോൾ സെക്സ് ചെയ്യരുതെന്നോ താൻ പറയില്ല. എന്നാൽ വിവാഹത്തിലേക്ക് കടക്കുമ്പോൾ ഒരു മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം എന്നാണ് അനുശ്രീ പറഞ്ഞത്.

പ്രണയിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുശ്രീ. നടിയുടെ വാക്കുകൾ ഇങ്ങനെ.

‘പ്രണയിക്കുന്നവരോട് ഞാൻ ഒരിക്കലും പ്രണയിക്കേണ്ടന്ന് പറയത്തില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോഴാണ് അവർക്ക് അതിനോടുള്ള വാശി കൂടുന്നത്. അതുകൊണ്ട് വേണ്ടായെന്ന് ഞാൻ ഒരിക്കലും പറയില്ല. പ്രണയിച്ചോളു. ആവശ്യത്തിനധികം പ്രണയിച്ചോളൂ. ഇന്നത്തെ കാലത്ത് അമ്മമാര് പറയുന്നത് അവന്റെ കൂടെ പോകരുത്. അവന്റെ കൂടെ ഇരിക്കരുത് എന്നൊക്കെയാവും. അങ്ങനെയൊന്നുമില്ല,’

‘നിങ്ങൾക്ക് സെക്‌സ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അയാളുടെ കൂടെ അതും ചെയ്തോളു. അതൊന്നും വേണ്ടായെന്ന് ഞാൻ പറയില്ല. പക്ഷെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അത്രയേ ഉള്ളു. നാളെ അതൊരു തെറ്റായ രീതിയിലേക്ക് പോകരുത്. സെക്‌സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല,’

‘പക്ഷെ കല്യാണം കഴിക്കുന്നതിന് രണ്ടല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം. കാരണം അങ്ങനൊയൊരു എടുത്തു ചാട്ടം ബാധിക്കുന്നത് ഒരാളെ മാത്രമായിരിക്കില്ല മുഴുവൻ കുടുംബത്തെയും ആയിരിക്കും. അപ്പുറത്ത് ഉള്ള ആളുടെയും കുടുംബത്തെ ബാധിക്കും,’ അനുശ്രീ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week