25.5 C
Kottayam
Friday, June 5, 2026

‘നിങ്ങൾ വേദിയിൽനിന്ന് പോകൂ’ സിനിമാ വിജയാഘോഷത്തിനിടെ അനുപമയ്ക്ക് പരസ്യ അപമാനം

Must read

ഹൈദരാബാദ്‌: വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്സോഫീസ് കുതിപ്പുണ്ടാക്കിയ ചിത്രമാണ് തില്ല് സ്ക്വയർ. 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ദു ജൊന്നല​ഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം ഈയിടെ നടന്നു. ഈ ചടങ്ങിനിടെ ചിത്രത്തിലെ നായികയായ അനുപമ പരമേശ്വരനോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ജൂനിയർ എൻ.ടി.ആർ ആയിരുന്നു തില്ല് സ്ക്വയർ വിജയാഘോഷച്ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തിയത്. ഇതേ ചടങ്ങിൽവെച്ചാണ് സദസിലുണ്ടായിരുന്ന നിരവധി ജൂനിയർ എൻ.ടിആർ ആരാധകർ അനുപമാ പരമേശ്വരന്റെ സംഭാഷണം തടസപ്പെടുത്തുകയും വേദിവിടാൻ ആവശ്യപ്പെടുകയുംചെയ്തത്.

അനുപമ വേദിയിലെത്തുംമുൻപേതന്നെ തങ്ങളുടെ സൂപ്പർതാരത്തെ വേദിയിലേക്ക് ക്ഷണിച്ച് സംസാരിപ്പിക്കണമെന്ന് നിരവധി തവണ സദസിൽനിന്ന് ആവശ്യമുയർന്നു. അനുപമ സംസാരിക്കാനെത്തിയപ്പോൾ ആരാധകരുടെ ശബ്ദം കുറച്ചുകൂടി രൂക്ഷമായി.

താൻ സംസാരിക്കണോ വേണ്ടയോ എന്ന് മൈക്കിലൂടെ അനുപമ ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി. കൂടാതെ ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്ന് പറയുകയുംചെയ്തു. ഇതിനിടെ പരിപാടിയുടെ അവതാരക ഇടപെട്ട് രം​ഗം ശാന്തമാക്കാൻ നോക്കിയെങ്കിലും അനുപമയെക്കൊണ്ട് സംസാരിപ്പിക്കില്ലെന്നായി ആരാധകർ.

- Advertisement -

ഇതോടെ താൻ സംസാരിക്കുന്നില്ലെന്ന് നടിയും പറഞ്ഞു. പിന്നീട് ബഹളത്തിനിടയിലൂടെ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ജൂനിയർ എൻ.ടി.ആർ, സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് അനുപമ പിൻവാങ്ങുകയായിരുന്നു.

- Advertisement -

ഈ സംഭവത്തിന്റെ വീഡിയോ വളരെ വേ​ഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചർച്ചകൾക്ക് തുടക്കമിടുകയുംചെയ്തു. നിരവധി പേർ ജൂനിയർ എൻ.ടി.ആർ ആരാധകരുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു. ഇത് അനുപമ അഭിനയിച്ച സിനിമയുടെ വിജയാഘോഷമാണെന്നും അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കാത്തത് പ്രാകൃതമായ നടപടിയാണെന്നുമാണ് പലരും പറഞ്ഞത്. അത്തരമൊരു സാഹചര്യത്തെ പക്വതയോടെ കൈകാര്യംചെയ്തതിന് അനുപമയ്ക്ക് അഭിനന്ദനമർപ്പിച്ചവരും നിരവധിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week