25.5 C
Kottayam
Friday, June 5, 2026

യാത്രാക്ലേശം അതിരൂക്ഷം;ഇന്റർസിറ്റി കോട്ടയത്തേയ്ക്ക് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ

Must read

✍🏼അജാസ് വടക്കേടം…

കോട്ടയം വഴിയുള്ള യാത്രാക്ലേശത്തിന് അടിയന്തിര പരിഹാരമായി 12677/78 ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പാലരുവി കഴിഞ്ഞാൽ എറണാകുളം ഭാഗത്തേയ്ക്ക് ഒന്നരമണിക്കൂർ ഇടവേളയിൽ മറ്റു ട്രെയിനുകൾ ഒന്നുമില്ലാത്തത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

പുലർച്ചെ എറണാകുളം ഭാഗത്തേയ്ക്കുള്ള പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ അതികഠിനമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോട്ടയത്തിന് മുമ്പേ നിറയുന്ന കോച്ചുകളിൽ കയറി പറ്റാൻ പോലും കഴിയാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്. തിങ്ങി നിറഞ്ഞ കമ്പാർട്ട്മെന്റുകളിൽ ശ്വാസം പോലും കിട്ടാതെ ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവം ഇപ്പോൾ പുതുമ അല്ലാതായിരിക്കുന്നു.

- Advertisement -

വന്ദേഭാരതിന് ശേഷം 07.45 ന് കോട്ടയത്ത്‌ നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ എറണാകുളം മുതൽ മാറ്റങ്ങൾ ഒന്നുമില്ലാതെ സർവീസ് തുടരാവുന്നതാണ്. വൈകുന്നേരം 04.40 ന് എറണാകുളം ടൗണിൽ നിന്ന് കോട്ടയത്തേയ്‌ക്ക് ഒരു സർവീസ് കൂടി ലഭിക്കുമ്പോൾ ഇരുദിശയിലേയ്ക്കും വേണാട് എക്സ്പ്രസ്സിലെ തിരക്കിന് ശാശ്വത പരിഹാരമാകുന്നതാണ്.

- Advertisement -

പാലരുവിയ്ക്ക് ശേഷം കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്നത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കേരളത്തിന്റെ ഐ ടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രം സ്റ്റോപ്പ്‌ പരിഗണിച്ചാൽ റെയിൽവേയ്ക്കും വരുമാനടിസ്ഥാനത്തിൽ നേട്ടമാകുന്നതാണ്.. ഈ ട്രെയിനിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് യാത്ര ചെയ്യുന്ന നല്ലൊരുശതമാനം കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.

കോട്ടയത്ത്‌ പ്ലാറ്റ് ഫോമുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും അനുകൂലമാണ്. എറണാകുളം ജംഗ്ഷനിൽ അനുഭവപ്പെടുന്ന ബോട്ടിൽ നെക്ക് കുരുക്കിനും ഇന്റർസിറ്റിയുടെ കോട്ടയത്തേയ്ക്കുള്ള എക്സ്റ്റൻഷനിലൂടെ പരിഹാരമാകുന്നതാണ്. മറ്റു സാങ്കേതിക തടസ്സങ്ങൾ റെയിൽവേയ്ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.

കോട്ടയം ജില്ലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്ക്കുള്ള ദീർഘിപ്പിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

- Advertisement -

അവധിയ്ക്ക് ശേഷമുള്ള ആഴ്ചയിലെ ആദ്യ പ്രവർത്തിദിവസം ഡോറുകളിലും ചവിട്ടുപടിയിലും തൂങ്ങി നിന്നാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇലക്ഷൻ സമാഗതമായ സാഹചര്യത്തിൽ ജില്ലയുടെ യാത്രാക്ലേശം മനസ്സിലാക്കാൻ ലോക് സഭാ സ്ഥാനാർഥികൾ വേണാടിലെയോ പാലരുവിയിലോ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ തയ്യാറാകാണം. പാർലമെന്റിൽ സാധാരണക്കാരനെ പ്രതിനിധീകരിക്കുമ്പോൾ ഒരു ദിവസം എങ്കിലും സാധാരണക്കാരന്റെ പ്രശ്നങ്ങളിലൂടെ സഞ്ചരിക്കണം. ജില്ലയിലെ യാത്രാക്ലേശം അതിരൂക്ഷമാണ്.. പരിഹാരം അനിവാര്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week