31.3 C
Kottayam
Saturday, September 28, 2024

നടുറോഡില്‍ യുവതികളുടെ തല്ലുമാല,ഗതാഗതം തടസപ്പെട്ടിട്ടും ഏറ്റുമുട്ടല്‍ തുടര്‍ന്ന് വീഡിയോ കാണാം

Must read

ന്യൂഡൽഹി: നടുറോഡിൽ രണ്ട് യുവതികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടും ഇരുവരും തമ്മിലുള്ള അടി തുടരുന്നതാണ് വീഡിയോയിലുള്ളത്. ക്ലിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ,വൻതോതിൽ വൈറലായി മാറി.

വൈറൽ ക്ലിപ്പിന്റെ തുടക്കം മുതൽ രണ്ട് സ്ത്രീകളും ഷോർട്ട്‌സ് ധരിച്ച് പരസ്പരം ദേഷ്യത്തോടെ ഏറ്റുമുട്ടുന്നതാണ് കാണുന്നത്. ഇരുവരും രോഷാകുലരായി നടത്തിയ വാക്കേറ്റം സമീപത്തുള്ളവരുടെയും റോഡിലൂടെ വാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാരുടെയും ശ്രദ്ധ ആകർഷിച്ചു. സംഗതി രൂക്ഷമായതോടെ അവർ ഇടപെട്ടെങ്കിലും തല്ല് കൂടുന്നവർ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

ഇരുവരും പരസ്പരം മുടി കുത്തിപ്പിടിച്ചും തുടർച്ചയായി അടിച്ചുകൊണ്ടും വഴക്കിന് തുടക്കമിട്ടു. ഒരാൾ മറ്റൊരാളുടെ മേൽ അൽപ്പം അധികാരം നേടുകയും എതിർ വ്യക്തിയെ അവളുടെ വയറ്റിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അവരിലൊരാൾ മറ്റൊരാളെ നല്ല രീതിയിൽ അടിക്കുന്നുണ്ട്. വൈറലായ വീഡിയോ കാണുക

രണ്ട് ദിവസത്തിനുള്ളിൽ, മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പതിനായിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ക്ലിപ്പിനോട് പ്രതികരിക്കുന്നതിനിടയിൽ ട്വിറ്റർ ഉപയോക്താക്കൾ തമാശ നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തി.

‘വിഷ്യസ് വീഡിയോസ്’ എന്ന ഉപയോക്താവാണ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ചർച്ചാ വിഷയമായെങ്കിലും, ആരാണ് വീഡിയോയിലുള്ളതെന്നും, ഏറ്റുമട്ടലിനൊടുവിൽ എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. ഇതിനുപുറമെ, അക്രമാസക്തമായ വാക്കേറ്റത്തിലേക്ക് നയിച്ച കാരണവും വ്യക്തമല്ല. മാത്രമല്ല, തെരുവിലെ അക്രമാസക്തമായ ഏറ്റുമുട്ടൽ പൊലീസിനെ അറിയിച്ചിരുന്നോ എന്നും വൈറൽ ട്വീറ്റ് വ്യക്തമാക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week