NationalNewsPoliticsRECENT POSTS
‘ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരി’; പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്
ലക്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരിയാണെന്നും പാര്‍ട്ടി പ്രസിഡന്റിന് അവിടം നഷ്ടപ്പെട്ടതുകൊണ്ട് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന് ഇങ്ങനെയൊക്കെ പറയുകയാണെന്നും യോഗി പ്രതികരിച്ചു.
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പേരിലാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്. സംസ്ഥാനത്ത് കുറ്റവാളികള്‍ സ്വതന്ത്രരാണെന്നും അവര്‍ക്ക് തോന്നിയതൊക്കെ ചെയ്യുകയാണെന്നും പ്രിയങ്ക ആരോപിച്ചിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News