KeralaNews

കമ്മ്യൂണിസ്റ്റുകാർ കേരള മണ്ണിനെ ലൗ ജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി മാറ്റി : യോഗി ആദിത്യനാഥ്

കാസർഗോഡ് : ആദിശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ഭീകരരുടെ സുരക്ഷിത കേന്ദ്രമാക്കി കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് . ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൃത്യമായി ഭീകരസംഘടനകൾക്കൊപ്പമാണ്. ദേശീയതയുടെ സംരക്ഷകരായ ആർ.എസ്.എസിനെതിരെ റാലി നടത്തുന്നതും രാഷ്ട്രവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും സർക്കാർ നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഇതെല്ലാം ഒരു മറയുമില്ലാതെ നടത്തുന്ന, ഗൂഢാലോചനക്കാരായ എല്ലാ ഭീകരരേയും നേരിട്ട് സഹായിച്ചുകൊണ്ടാണ് ഇവിടത്തെ സർക്കാർ നിലനിൽക്കുന്നതെന്ന് ഓർക്കണം. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭീകരാനുകൂല നയം കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് ഓർമ്മിപ്പിച്ചു.

ലൗ ജിഹാദിനെ മറന്നതും ഭീകര സംഘടനകളെ സഹായിക്കാനാണ്. കോടതി കർശന നിര്‍ദേശവും തെളിവും നിരത്തിയ ലൗജിഹാദിനെതിരായ ഒരു നിയമവും ഇതുവരെ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്നില്ല. ഉത്തർപ്രദേശിൽ ബി.ജെ.പി കടുത്ത നിയമമാണ് കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റുകൾക്ക് കേരളത്തിന്റേയും ഭാരതത്തിന്റേയും സുരക്ഷ പ്രശ്‌നമല്ല. ഇവിടെയാണ് ബി.ജെ.പിയുടെ ആവശ്യകത വർദ്ധിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കളെ ഉപദ്രവിച്ച സർക്കാരാണിവർ . ഒപ്പം മതപരമായ സഹിഷ്ണുത തകർത്ത് ക്രൈസ്തവ പള്ളികളേയും സർക്കാർ ഇല്ലാതാക്കുകയാണ്. മതങ്ങളുടെ പേരിൽ ജനമനസ്സിൽ വേർതിരിവുണ്ടാക്കാൻ ഹലാൽ ബാങ്കിന് ഇതേ സർക്കാർ നൽകുന്ന പിന്തുണയും എന്തിന്റെ മുന്നറിയിപ്പാണെന്ന് കേരള ജനത തിരിച്ചറിയണമെന്നും ആദിത്യനാഥ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker