KeralaNews

ജനങ്ങളിൽനിന്ന് അകന്നാൽ പാർട്ടി ഇല്ലാതാകുമെന്ന് യെച്ചൂരി; എസ്.എഫ്.ഐയ്ക്ക് രൂക്ഷവിമര്‍ശനവുമായി ഗോവിന്ദൻ

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സിപിഎം ദക്ഷിണമേഖലാ റിപ്പോർട്ടിങ്ങിൽ എഫ്എഫ്ഐക്കെതിരെയടക്കം രൂക്ഷവിമർശനം. എഫ്എഫ്ഐയിലെ ചില പ്രവണതകൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ തുറന്നടിച്ചതായാണ് റിപ്പോർട്ട്.

കായംകുളം എംഎസ്എം കോളേജിൽ എഫ്എഫ്ഐ നേതാവ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനേയും എസ്എഫ്ഐയേയും ജനങ്ങൾക്കിടയിൽ ഇടിച്ചുതാഴ്ത്തുന്ന സാഹചര്യം ഉണ്ടാക്കി. അതിനാൽ യാതൊരു കാരണവശാലും അത്തരത്തിലുള്ള പ്രവൃത്തികളിലേക്ക് പോകരുതെന്ന് ഗോവിന്ദൻ നിർദേശം നൽകി.

മത്സ്യവും വെള്ളവും പോലെയാണ് പാർട്ടിയും ജനങ്ങളുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അണികളും നേതാക്കളും തയ്യാറാകണം. ജനങ്ങളാണ് എല്ലാത്തിനും വലുതെന്ന ചിന്തയുണ്ടാകണമെന്നും തെക്കൻ കേരളത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം ശ്രദ്ധയോടെ വീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ തോൽവിയിലുണ്ടായ ഞെട്ടലും നേതൃത്വം പ്രകടമാക്കി. ആലപ്പുഴ, ആറ്റിങ്ങൽ, മാവേലിക്കര മണ്ഡലങ്ങളിൽ ജയിക്കുമെന്നാണ് കരുതിയത്. കായംകുളം നിയമസഭാ മണ്ഡലത്തിൽ പിന്നിൽപോയത് അതീവ​ഗുരുതര സാഹചര്യമാണെന്നും പാർട്ടിക്കുള്ളിലെ വിഭാ​ഗീയതയാണ് ഇതുനുകാരണമെന്ന വിലയിരുത്തലും ഉണ്ടായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സി.പി.എമ്മിന്‍റെ തോൽവിയേക്കുറിച്ച് കേന്ദ്ര കമ്മിറ്റിയുടെ നിരീക്ഷണങ്ങളുടെ റിപ്പോർട്ടിങാണ് കരുനാഗപ്പള്ളിയിൽ നടന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതലുള്ളവരാണ് റിപ്പോർട്ടിങ്ങിൽ പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button