28.9 C
Kottayam
Friday, May 31, 2024

യാസ് ചുഴലിക്കാറ്റ് : തെക്കൻ കേരളത്തില്‍ കൂടുതൽ നാശം വിതയ്ക്കും മുന്നറിയിപ്പുമായി കേന്ദ്രം

Must read

തിരുവനന്തപുരം : ടൗട്ടേ വിതച്ച ദുരിതക്കെണിയില്‍ നിന്നും ജനം കരകയറും മുന്നേയാണ് പുതിയ കൊടുങ്കാറ്റും മഴയും കേരളത്തെ പിടിച്ചു കുലുക്കാന്‍ ഒരുങ്ങുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ 22ാം തീയതിയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം 25ാം തീയതിയോടെ ഉഗ്രരൂപിയായി മാറുകയും 25-ാം തീയതിയോടെ യാസ് എന്ന പേരില്‍ കേരളത്തില്‍ പരക്കെ നാശം വിതയ്ക്കുകയും ചെയ്യും. തെക്കന്‍ കേരളത്തിലാവും യാസ് കൂടുതല്‍ നശം വിതയ്ക്കുക. ഒരാഴ്ചയ്ക്കകം കേരളത്തില്‍ വീണ്ടും ദുരിത കാറ്റും മഴയും പെയ്തിറങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

ന്യൂനമര്‍ദസാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇന്നലെയണ് പുറത്തുവിട്ടത്. ഇതോടെ ജനം വീണ്ടും ദുരിതത്തിലാകും. ചുഴലിക്കും മഴയ്ക്കും പിന്നാലെ കാലവര്‍ഷവും എത്തുന്നതോടെ സാധാരണക്കാരാവും കൂടുതല്‍ വലയുക. ചുഴലിയുടെ സഞ്ചാരപഥം ഇപ്പോഴും വ്യക്തമല്ല. ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങള്‍ വഴി കരയിലെത്താനുള്ള സാധ്യതയാണു കൂടുതല്‍.

ബംഗാള്‍ ഉള്‍ക്കടലിലെ താപനില ഒന്നു മുതല്‍ രണ്ട് ഡിഗ്രി വരെ വര്‍ധിച്ചതാണ് ചുഴലിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തില്‍ സാധാരണ കേരളം ഉള്‍പ്പെടാറില്ല. പക്ഷേ, ചുഴലിക്കാറ്റുകളുടെ സ്വാധീനഫലമായി കേരളത്തില്‍ മഴയും കാറ്റുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തവണയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിന്റെ ചുവടു പിടിച്ച്‌ കാലവര്‍ഷവും നേരത്തെ എത്തിയേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week