24.2 C
Kottayam
Tuesday, June 9, 2026

ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ; ഷി ചിൻപിങ് വീട്ടുതടങ്കലിൽ?

Must read

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി ​എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനു വധശിക്ഷ വിധിച്ചു. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്ക് മുൻ നീതിന്യായ മന്ത്രി ഉൾപ്പെടെ മുതിർന്ന 2 ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു.

പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂണിനെ (53) വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് 2 വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. സണിന്റെ രാഷ്ട്രീയാവകാശങ്ങൾ റദ്ദാക്കിയ ജിലിൻ പ്രവിശ്യയിലെ ഇന്റർമീഡിയറ്റ് കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. അഴിമതിക്കേസിൽ 5 മുൻ പൊലീസ് മേധാവികളെ ജയിലിൽ അടച്ചത് കഴിഞ്ഞയാഴ്ചയാണ്.

ഒക്ടോബർ 16ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടിയെന്നു കരുതുന്നു. 5 വർഷത്തിനിടയിൽ ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമാണ് ഇതെന്നാണ് റിപ്പോർട്ട്. 2012 ൽ അധികാരത്തിൽ വന്ന ഷി ജിൻപിങ് അഴിമതിക്കുറ്റം ചുമത്തി 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായി വ്യാപക പ്രചാരണം. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ പ്രതികരിച്ചിട്ടില്ല.

- Advertisement -

കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ ഷീ ചിൻ പിങ് പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും തിരിച്ചെത്തിയപ്പോൾ വീട്ടു തടങ്കലിലാക്കിയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week