27.6 C
Kottayam
Thursday, June 4, 2026

മലയാളത്തിലെ എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹന്‍

Must read

ഷാര്‍ജ: വിവാദമായ ‘പൊറുക്കി’ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന്‍ ബി ജയമോഹന്‍. സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴന്മാരെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. മലയാളി എഴുത്തുകാര്‍ തമിഴ്‌നാട്ടിലെ കാടുകളില്‍ മദ്യപിച്ച് ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്നവരാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്‌നവുമില്ലെന്നും ജയമോഹന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിനെ കുറിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ഞാന്‍ മലയാളത്തിലോ തമിഴിലോ ഉള്ള അണ്‍എത്തിക്കല്‍ കാര്യങ്ങളെകുറിച്ച് പറയുന്നില്ല. തമിഴ്‌നാട്ടില്‍ ഏത് കാട്ടിലും ലിക്കര്‍ നിരോധിച്ചിട്ടുണ്ട്. ഇല്ലീഗലാണ്. ഇല്ലീഗലായി കാട്ടില്‍ ഇതൊക്കെ ചെയ്യുന്നവരെ പ്രകീര്‍ത്തിച്ച് നായകന്‍മാരാക്കി ഒരു സിനിമ പിടിക്കുക. നോര്‍മലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.

പെറുക്കി എന്ന വാക്കിന് താന്‍ കൊടുത്ത അര്‍ത്ഥം ഒരു സിസ്റ്റത്തില്‍ നില്‍ക്കാത്ത ആള്‍ എന്നാണ്. നിയമത്തിന്റെ ഉള്ളില്‍ നില്‍ക്കാത്ത ആള്‍ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതല്‍ മലയാളികള്‍ ബോട്ടില്‍ എറിയുന്നത് പ്രശ്‌നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം.” ജയമോഹന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടിയപ്പോഴായിരുന്നു മലയാളികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ നേരത്തെ വിവാദത്തില്‍ ചാടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്ന് ജയമോഹന്‍ കുറിച്ചു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും. തമിഴില്‍ എഴുതിയ ബ്ലോഗിലൂടെയാണ് ജയമോഹന്റെ പരാമര്‍ശങ്ങള്‍.

- Advertisement -

ജയമോഹന്റെ ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

- Advertisement -

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. കാരണം അതൊരു കല്‍പ്പിതകഥയല്ല എന്നതുകൊണ്ട്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്നും പറയും.

കേരളത്തിലെ വിവാഹങ്ങള്‍ക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. തമിഴ്‌നാടും ഇപ്പോള്‍ കേരളത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

- Advertisement -

മലയാള സിനിമയില്‍ സാധാരണക്കാര്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിക്ക് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണ് എന്നതാണ് ഇതിന് കാരണം. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ മുന്‍പും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ അവിടെയുണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്‌നാട്ടുകാരെ ഞാന്‍ നികൃഷ്ടരായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ ‘പെറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്റെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കുള്ളില്‍ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week