24.6 C
Kottayam
Friday, June 5, 2026

‘തെലുങ്കര്‍ തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിലെ പരിചാരകര്‍’ വിവാദ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി നടി കസ്തൂരി;പ്രതിഷേധം കത്തുന്നു

Must read

ചെന്നൈ: തെലുങ്കര്‍ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായതോടെ നടി കസ്തൂരി ഒളിവില്‍പോയി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമന്‍സ് നല്‍കാന്‍ പൊലീസ് എത്തിയപ്പോഴേക്കും നടി വീട് പൂട്ടി കടന്നുകളഞ്ഞെന്നാണു വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 4 വകുപ്പുകളിലാണ് കേസ്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമര്‍ശം.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നു. അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നല്‍കിയ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

പരാമര്‍ശത്തില്‍ മാപ്പപേക്ഷിക്കുന്നതായി നടി സമൂഹമാധ്യമത്തില്‍ കുറിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് കസ്തൂരി വിശദീകരിച്ചു. തെലുങ്കരെ അവഹേളിക്കുന്നരീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തമിഴിനെയും തെലുങ്കിനെയും ഒരേപോലെ ബഹുമാനിക്കുന്നയാളാണ് താന്‍. ബ്രാഹ്‌മണ സ്ത്രീയായതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങള്‍ നടക്കുന്നത് -കസ്തൂരി പറഞ്ഞു.

- Advertisement -

തന്റെ പരാമര്‍ശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കസ്തൂരി ബിജെപി അനുഭാവിയാണ്. നേരത്തെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവന്ന വേളയിലും നടിയുടെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

- Advertisement -

മലയാളസിനിമ വിട്ടത് ചിലരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് എന്നായിരുന്നു കസ്തൂരി പ്രതികരിച്ചത്. സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും മോശമായി പെരുമാറിയെന്നും ഒരു പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും – സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.

മലയാള സിനിമാ നടിമാരോട് ബഹുമാനമുണ്ട്. അവര്‍ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്നു. തമിഴില്‍ ഖുഷ്ബു ഉള്‍പ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ പാകത്തിയുള്ള തെളിവില്ല. മലയാളസിനിമ എല്ലാത്തിനും തുടക്കമിടുകയാണെന്നും ഇതരഭാഷാ സിനിമാ മേഖലകളിലേക്കും അത് വ്യാപിക്കണമെന്നും കസ്തൂരി പറഞ്ഞിരുന്നു.

മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം എന്തിനാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നും നടി ചോദിച്ചിരുന്നു. . ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുമ്പോള്‍ ആണ് ആളുകള്‍ക്ക് സംശയമുണ്ടാകുക. സിനിമയിലെ സ്ത്രീകള്‍ക്കൊപ്പമാണെന്ന് പറയാന്‍ ധൈര്യം കാണിക്കണം. ചോദ്യങ്ങളുയരുമ്പോള്‍ സുരേഷ്‌ഗോപിയടക്കമുള്ളവര്‍ ദേഷ്യപ്പെടുന്നതിന് പകരം ഉത്തരം പറയണം. വീട്ടില്‍നിന്ന് വരുമ്പോള്‍ ഹേമ കമ്മിറ്റിയെപ്പറ്റി ചോദിക്കരുതെന്ന് എങ്ങനെ പറയാനാകുമെന്നുമായിരുന്നു അവരുടെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week