25.5 C
Kottayam
Friday, June 5, 2026

സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്

Must read

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത്. സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് പറയുമ്‌ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്.’ ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘പ്രിയ സുരേഷ് ഗോപി, നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു പണ്ട്. കുഞ്ഞു മകള്‍ ലക്ഷ്മിയുടെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്ന, സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങള്‍ തുറന്നു പറഞ്ഞ, എന്നോ യാത്രയില്‍ തമ്മില്‍ കണ്ട പരിചയം സ്‌നേഹമായി സൂക്ഷിച്ച എവിടെ വിളിച്ചാലും ഓടിയെത്തുന്ന, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന സുരേഷ്‌ഗോപി. അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദര്‍ശ ധീരനായ പോലീസ് ഓഫീസര്‍ വേഷങ്ങളില്‍ തിളങ്ങിയ നിങ്ങളില്‍ ആകൃഷ്ടരായി പോലീസ് ജോലിയില്‍ കയറിയ ചെറുപ്പക്കാര്‍ നിരവധിയാണ്. നിങ്ങള്‍ ഒരു വര്‍ഗീയ പാര്‍ട്ടിയില്‍ ചേരുമ്‌ബോഴും അത്രയധികം ഞെട്ടല്‍ തോന്നിയില്ല. ആ പാര്‍ട്ടി നിങ്ങളെക്കൊണ്ട് അല്‍പ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളില്‍ ഉണ്ടായിരുന്നു. നിങ്ങളില്‍ മാത്രം.

സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ് . എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് നിങ്ങള്‍ പറയുമ്‌ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്. ഒരു സെകുലര്‍ രാജ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്‌ബോള്‍ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങള്‍.? മഹിഷി, മാളികപ്പുറം, യുദ്ധം, നിഗ്രഹം, തേര്, ശംഖ്, കുന്തം, കൊടച്ചക്രം… ബ്രാഹ്മണന്‍ ആകാന്‍ ആഗ്രഹിക്കുന്ന നിങ്ങളെ, ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിലക്കെടുക്കാന്‍ പാകത്തിന് വളര്‍ത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതില്‍ പട്ടിണി പാവങ്ങള്‍ വരെയുണ്ടാവും.

- Advertisement -

അവരുടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ അഡ്രെസ്സ് ചെയ്യുന്നുണ്ടോ.? ഇല്ല. പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാന്‍ ഒരു പൂമ്ബാറ്റയാണോ, പൂമ്ബാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്. നിങ്ങള്‍ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി.? നിങ്ങള്‍ക്കെങ്കിലും അത് ബോധ്യമുണ്ടോ.? വര്‍ഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വര്‍ഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ.? ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്, ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ.

- Advertisement -

നിങ്ങള്‍ തോല്‍ക്കുമ്‌ബോള്‍ ഓര്‍ക്കുക ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്.? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ബാക്കി വയ്ക്കുന്നു.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week