25.5 C
Kottayam
Friday, June 5, 2026

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം:സുപ്രിംകോടതിയില്‍ ഹര്‍ജി

Must read

ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെയും കേന്ദ്രസേനയെയും നിയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

- Advertisement -

അതേസമയം, പശ്ചിമബംഗാളിലെ ആക്രമണങ്ങളില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു.

- Advertisement -

വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടു. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

- Advertisement -

ബംഗാളിൽ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന് മണിക്കൂറുകൾ മാത്രം പിന്നീടുമ്പോൾ അക്രമ സംഭവങ്ങളിൽ 12 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരേക്കാൾ അധികമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കൊല്ലപ്പെട്ടവരെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ്.

പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചു. അക്രമ സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഇതുവരെ തങ്ങളുടെ 6 പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബിജെപിയാണ് അക്രമത്തിനു പിന്നിലെന്നു മമത ബാനർജി ആരോപിച്ചു. 5 പേരെ ബിജെപി കൊലപ്പെടുത്തിയതായി തൃണമൂലും ആരോപിച്ചു.

ഓഫിസുകൾ തീവച്ചു നശിപ്പിച്ചതായും പ്രവർത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപിക്കുന്നു. വടികളുമായി ഇരച്ചുകയറി പാർട്ടി ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. തൃണമൂൽ അക്രമങ്ങൾക്കെതിരെ നാളെ രാജ്യവ്യാപക ധർണ നടത്തുമെന്ന് ബിജെപി അറിയിച്ചു.

സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ എന്നിവരെ വിളിച്ചുവരുത്തി. അതേസമയം, പ്രകോപനങ്ങളിൽ വീഴരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week