ലോകത്തിലെ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ പ്രോസസ്സറുകൾ ഇന്ത്യയിലേക്ക്; ഐഫോണുകളെ വെല്ലുന്ന വേഗവുമായി IQOO 15

മുംബൈ: ലോകത്തിലെ ഏറ്റവും പവർഫുൾ സ്മാർട്ട്ഫോൺ പ്രോസസ്സറുകൾ ഇന്ത്യയിലേക്ക്.ഐഫോണുകളെ വെല്ലുന്ന സ്പീഡുമായി ന്യൂ ജനറേഷൻ SNAP DRAGON 8 elite 5th ജനറേഷൻ മൊബൈൽ ഫോൺസ് ഇന്ത്യയിലേക്ക്. ഫോണുകളുടെ സ്പീഡ് ടെസ്റ്റിങ് ബെഞ്ച്മാർക്കായ Antutu ബെഞ്ച്മാർക്ക് സ്കോർ ഏകദേശം ഐഫോണിനെക്കാൾ ഇരട്ടി നേടികൊണ്ടാണ് പുതിയ ആൻഡ്രോയ്ഡ് ഫോണുകൾ ഇന്ത്യയിലേക്ക് വരുന്നത്.

ഐഫോൺ A19 പ്രോസസ്സർ 2.1 million antutu ബെഞ്ച്മാർക് സ്കോർ ലഭിച്ചപ്പോൾ 8 elite ചിപ്പ് സെറ്റ് ഉള്ള ഫോണുകൾ നേടിയത് 4 million antutu score ആണ്. ചൈനയിൽ ഒക്ടോബർ 20നു ലോഞ്ച് ആകുന്ന IQOO 15 ആണ് ആദ്യം പുറത്തു വരുന്ന 8 elite gen 5 ഹാൻഡ് സെറ്റ്. Realme GT 8, One plus 15, xiaomi 17 എന്നിവ ആണ് ഉടനെ ഇന്ത്യയിലേക്ക് എത്തുന്ന 8 എലൈറ്റ് 5th gen പ്രോസസ്സർ അടങ്ങിയ ഫോണുകൾ.

മികച്ച പ്രോസസ്സറിനു പുറമെ മികച്ച ക്യാമറ, മനോഹരമായ ഡിസൈൻ എന്നിവ ഈ ഫോണുകളെ ഉപഭോക്താക്കൾക് പ്രിയപ്പെട്ടതാകുന്നു ഒക്ടോബർ 20 ന്‌ ചൈനയിൽ ലോഞ്ച് ആകുന്ന IQOO 15 മികച്ച പ്രോസസ്സറിനു പുറമെ സാംസങ് നൽകുന്ന 2K റെസൊല്യൂഷൻ, 6000 nits ബറൈറ്നെസ്സ് എന്നിവയോട് കൂടിയ EVEREST ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത്. 7000 Mah ബാറ്ററി ദിവസങ്ങൾ നീണ്ടുനിക്കവണ്ണം ഡിസൈൻ ചെയ്തിട്ടുള്ളതാണ്. വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയുന്ന ഈ ഫോൺ IP69 പ്രോടീക്റ്റഡ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News