വീണ്ടും ആശങ്ക; കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അനുമതി വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചില സാങ്കേതിക വിഷയങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.

അതേസമയം, ഡബ്ല്യുഎച്ച്ഒയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്സിനെ വിവിധ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അനുമതി വൈകുന്നത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും പഠിക്കുന്ന വിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കോവാക്സിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ഉടന്‍ ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. ഭാരത് ബയോടെക്ക് കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News