മക്കളെ കൊലപ്പെടുത്തിയ വീഡിയോ ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കാരണക്കാരി ഭാര്യയെന്ന് വീഡിയോയില്‍

സേലം: മക്കളെ കൊലപ്പെടുത്തി വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. മുരുകന്‍ എന്നയാളാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒന്‍പത് വയസ്സുള്ള മകന്‍ ശ്രീനിവാസനേയും അഞ്ചു വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയേയും കൊന്ന ശേഷം പിതാവ് മുരുകന്‍ ജീവനൊടുക്കുകയായിരുന്നു.

സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു ദാരുണമായ കൊലപാതകം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് ഇതിന്റെ കാരണക്കാരി തന്റെ ഭാര്യയാണെന്നും മുരുകന്‍ ആരോപിച്ചു. പിന്നീട് വിഡീയോ കണ്ട പോലീസ് നടത്തിയ പരിശോധനയില്‍ ഒരു മാതോട്ടത്തില്‍ വെച്ച് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.

ഹോട്ടല്‍ ജീവനക്കാരനായ മുരുകന്‍ അപകടം പറ്റി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ഭാര്യയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News