പാലക്കാട്:പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായുണ്ടായ സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകി.
പല്ലശന സ്വദേശികളായ സച്ചിന്റെയും സജ്‍ലയുടെയും വിവാഹദിവസം ഉണ്ടായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവച്ചത്. വിവാഹശേഷം വധു, വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിപ്പിച്ചത്. അയൽവാസിയാണ് ഇത് ചെയതത്.
അപ്രതീക്ഷിതമായ നടപടിയിൽ വരനും വധവും പകച്ചു നിൽക്കുന്നതും വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്കു കയറുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന തരത്തിലുള്ള വിമർശനമാണ് സമൂഹമാധ്യമത്തിൽ ഉയർന്നത്.