പാലക്കാട് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കൊവിഡ്; 10 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: അനാശാസ്യപ്രവര്‍ത്തനത്തിന് ലോഡ്ജില്‍ നിന്ന് അറസ്റ്റിലായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അസം സ്വദേശിനിയായ 35-കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.

അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തുപേരും റിമാന്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു.

അസം സ്വദേശികളുള്‍പ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News