24 C
Kottayam
Sunday, June 7, 2026

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയം മര്‍ദിച്ച സംഭവം: കേസ്സെടുക്കാന്‍ വൈകിയതിന് വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍

Must read

കൊച്ചി:എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യാപിതാവിനെയും മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മൂന്ന് മാസം മുന്‍പ് പരാതി ലഭിച്ചിട്ടും കൈപ്പറ്റ് രസീത് പോലും നല്‍കാതെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിന് ഈ മാസം 29-ന് കമ്മിഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ നോര്‍ത്ത് എസ്എച്ച്ഒയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.

സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും തങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യുവതി വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെയടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ വിളിച്ചുവരുത്തുന്നത്. വനിതാ കമ്മിഷനും, വിവിധ വകുപ്പുകളും പൊലിസും ഉള്‍പ്പെടെ സ്ത്രീധനത്തിനെതിരെ വ്യാപകമായ പ്രചാരണപരിപാടികള്‍ നടത്തുമ്പോഴും സ്ത്രീധന പീഡന പരാതികളില്‍ പൊലീസിന്റെ നിസംഗത കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.

പച്ചാളം സ്വദേശി ജിപ്‌സണ്‍ പീറ്ററിനെ യുവതി വിവാഹം കഴിച്ചിട്ട് മൂന്ന് മാസമായി. അന്നുമുതല്‍ എറ്റിഎം കാര്‍ഡ് കസ്റ്റഡിയില്‍ വാങ്ങിവയ്ക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. രണ്ടാം വിവാഹമായതിനാല്‍ എന്തും പീഡനം സഹിച്ചും ഇവിടെ കഴിയണമെന്നും അല്ലെങ്കില്‍ ആളുകള്‍ നിന്നെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂവെന്ന് ഭര്‍ത്താവ് ജിപ്‌സണ്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി.

തന്നെയും തന്റെ പിതാവിനെയും മര്‍ദിച്ചതിന് പരാതി നല്‍കിയെങ്കിലും പൊലീസ് ലഘുവായ വകുപ്പുകള്‍ ചുമത്തിയത് ജിപ്‌സണ് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയെന്നും തന്നെ മര്‍ദിച്ചതായ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week